മകള്‍ക്ക് മുന്നില്‍ തീകൊളുത്തി പിതാവ് മരിച്ചു, മകള്‍ക്കും പൊള്ളലേറ്റു
കോഴിക്കോട്.ഓണ്‍ലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ട സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ഒൻപതുകാരിയായ മകളുടെ മുന്നില്‍ തീകൊളുത്തിയ കുരുവട്ടൂർ കാരാട്ടുതാഴം നടുവിലക്കണ്ടി വി.ടി.വിനേഷ് കുമാർ (48) മരിച്ചു.തടയാൻ ശ്രമിച്ച് കൈയ്ക്കും മുഖത്തും പൊള്ളലേറ്റ ഒൻപതുകാരി അമേഘയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഓണ്‍ലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ടുണ്ടായ കടബാദ്ധ്യതയാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. മകളെ എന്തിനാണ് കൂടെ കൊണ്ടുപോയതെന്നതിലും സംശയമുണ്ട്. ഇതേപ്പറ്റിയെല്ലാം കൂടുതല്‍ അന്വേഷിക്കുന്നുണ്ട്. കടബാദ്ധ്യതയെപ്പറ്റി കുടുംബാംഗങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല. കൊടുവള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
