ലോക്സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തെ മദ്യശാലകൾ 48 മണിക്കൂർ അടച്ചിടും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ മദ്യ നിരോധനം. നാളെ മുതല്‍ 48 മണിക്കൂര്‍ കേരളത്തില്‍ ഒരു തുള്ളി മദ്യം പോലും ലഭിക്കില്ല. സംസ്ഥാനത്ത് എല്ലാ മദ്യവില്‍പ്പന ശാലകളുടെ നാളെ വൈകീട്ട് ആറ് മണിയോടെ അടച്ചിടും. അതിന് ശേഷം വോട്ടെടുപ്പ് കഴിയുന്നത് വരെ മദ്യം കഴിക്കുന്നവര്‍ കാത്തിരിക്കേണ്ടി വരും.