സിനിമാഭിനയം നിര്‍ത്തി, ഇനിയുള്ള അഞ്ച് വര്‍ഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം’ – രമേഷ് പിഷാരടി
പാലക്കാട്: സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎല്‍എ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞു.ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം. സിനിമാഭിനയം ജീവിത മാർഗ്ഗമാണെന്നും വരുമാനം കുറയുമ്പോള്‍ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.
ശക്തമായ ത്രികോണ മത്സരം നടന്ന പാലക്കാട് മണ്ഡലത്തില്‍ ബിജെപിയുടെ കരുത്തയായ ശോഭ സുരേന്ദ്രനെയാണ് രമേശ് പിഷാരടി പരാജയപ്പെടുത്തിയത് . 12,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിഷാരടി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
