Latestകേരളം

ഈ വർഷത്തെ പ്ലസ്ടു പരീക്ഷാഫലം മെയ് 26ന് പ്രഖ്യാപിക്കും

കണ്ണൂർ: ഈ വർഷത്തെ പ്ലസ്ടു പരീക്ഷാഫലം മെയ് 26ന് പ്രഖ്യാപിക്കും പത്താം ക്ലാസ് ഫലം ‘നമ്മുടെ കേരളം’ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കിയത് പോലെ പ്ലസ്ടു ഫലവും ഇത്തവണ നമ്മുടെ കേരളം ആപ്പിലൂടെ പരിശോധിക്കാനാകും. പരീക്ഷാ ഫലം അറിയുന്നതിനുണ്ടാകുന്ന തിരക്കും കാലതാമസവും പൂർണ്ണമായി ഒഴിവാക്കാനും, വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് തന്നെ ഫലം പരിശോധിക്കാനും ഇതിലൂടെ സാധിക്കും.
മേയ് 26-ന് ഔദ്യോഗികമായി പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ തന്നെ ആപ്പിലെ ലിങ്ക് സജീവമാകുന്നതാണ്.

https://chat.whatsapp.com/IiJPjxM423EJPf240VsRmE

ഫലം പരിശോധിക്കേണ്ട വിധം:

▪️ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ‘നമ്മുടെ കേരളം’ ആപ്പ് ഡൗൺലോഡ് ചെയ്യുക.
Google Play Store: https://play.google.com/store/apps/details?id=com.itmission.nk
iOS: https://apps.apple.com/in/app/nammude-keralam/id1595554541

▪️ആപ്പിൽ വൺ ടൈം രജിസ്ട്രേഷൻ (One-Time Registration) പൂർത്തിയാക്കി പ്രവേശിക്കുക.

▪️ആപ്പിലെ ‘സേവനങ്ങൾ’ വിഭാഗത്തിലുള്ള ‘Plus Two Results’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

▪️ നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ പരീക്ഷാഫലം ഉടൻ തന്നെ സ്ക്രീനിൽ ലഭ്യമാകും.
സർക്കാരിന്റെ ഈ ഡിജിറ്റൽ സേവനം എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.