Latestകേരളം

കേരളത്തിലെ മഴ മുന്നറിയിപ്പില്‍ മാറ്റം: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ഇടുക്കി തൃശൂർ എന്നീ ആറ് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു .മൂന്ന് ജില്ലകളിലെ മുന്നറിയിപ്പ് പിൻവലിച്ചു. 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്തെ കാലവർഷത്തിനായി കാത്തിരിക്കണം. കാലവർഷം നാളെയില്ല. നാളെ കേരളത്തില്‍ എത്തുമെന്നായിരുന്നു മുൻ പ്രവചനം.