ബെംഗളൂരുവില്‍ മലയാളിയുടെ ക്രൂരമര്‍ദനത്തിന് ഇരയായ 47കാരി മരിച്ചു
ബെംഗളൂരുവില്‍ മലയാളിയില്‍ നിന്ന് മർദനമേറ്റ യുവതി മരിച്ചു. വാടാനപ്പള്ളി സ്വദേശിയായ 47കാരിയാണ് മരിച്ചത്.തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. അല്പസമയം മുൻപാണ് മരണം സംഭവിച്ചത്. തെരുവുനായകള്‍ക്കായി ഷെല്‍ട്ടർ ഹോം നടത്തിയിരുന്ന മലയാളി ദീപക് കൃഷ്ണയാണ് യുവതിയെ ആക്രമിച്ചത്. യുവതി ലൈംഗിക അതിക്രമത്തിനും ഇരയായിട്ടുണ്ടെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.
പ്രതി ലൈംഗിക ഉദ്ദേശത്തോടെ യുവതിയെ സമീപിച്ചെന്നും എതിർത്തതിന്റെ വൈരാഗ്യത്തില്‍ മർദിച്ചതെന്നുമാണ് എഫ്‌ഐആർ. പ്രതി ദീപക് കൃഷ്ണ ഒളിവിലാണ്
