കണ്ണൂർ പൊയിലൂരില്‍ സ്ഫോടനകവസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു
കണ്ണൂർ: പൊയിലൂരില്‍ സ്ഫോടനകവസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു. വടക്കെ പൊയിലൂരുള്ള മുഹമ്മദ് ഷഹദി(13)നാണ് പരിക്കേറ്റത്.വീടിനോട് ചേർന്ന് കിണർ കുഴിക്കാനുള്ള സ്ഥലത്ത് വെച്ചാണ് അപകടം. ഇടതുകൈക്ക് മാരകമായി പരിക്കേറ്റ കുട്ടിയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.
