Latestകേരളം

പാചകവാതക വില വർധന: ഹോട്ടലുകളും ബേക്കറികളും ഇന്ന് അടച്ചിടും

വാണിജ്യ ആവശ്യ പാചക വാതകത്തിന് വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഹോട്ടലുകളും ബേക്കറികളും റെസ്റ്റോറന്റുകളും അടച്ചിടും.

ഹോട്ടൽ ആൻ്റ് റസ്റ്റോറൻസ് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ തുടങ്ങിയ സംഘടനകൾ സമരത്തിൽ പങ്കാളികളാകും.19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം ശക്തമാവുന്നത്. സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു. ഇതോടെ ഹോട്ടല്‍ മേഖല കടുത്ത് പ്രതിസന്ധിയിലേക്കാണ് കടക്കുന്നത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടിയിട്ടില്ല.

ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. ഓൺലൈൻ ഭക്ഷണത്തിൻ്റെ വിതരണവും നിർത്തിവയ്ക്കും.