Latestദേശീയം

തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ എം കെ സ്റ്റാലിൻ

തമിഴ്നാട് തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ എം കെ സ്റ്റാലിൻ. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങള്‍ക്കായി പോരാടുമെന്നും വോട്ടർമാർക്ക് നന്ദിയെന്നും ഭരണത്തിലുള്ളപ്പോള്‍ ജനങ്ങള്‍ക്കായി വികസന പദ്ധതികള്‍ ആവിഷ്കരിച്ചുവെന്നും സ്റ്റാലിൻ എക്‌സില്‍ കുറിച്ചു.

നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാർത്ഥി വി എസ് ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്. 2021 ല്‍ 70,000-ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിൻ അടിതെറ്റി വീണത്. മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടത് തമിഴ്നാട് രാഷ്ട്രീയത്തെയും ഡി എം കെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ സ്റ്റാലിൻ നേരിടുന്ന നാലാമത്തെ തോല്‍വിയാണിത്.