ഡി കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ അടുത്ത ആഴ്ച
ബെംഗളുരു.കര്‍ണാടകയില്‍ പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകും. അടുത്ത ആഴ്ച സത്യപ്രതിജ്ഞയുണ്ടായേക്കും.കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തു എന്നാണ് ലഭിക്കുന്ന വിവരം. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടന്‍ രാജിവയ്ക്കും. ജൂണില്‍ രാജ്യസഭാ കാലാവധി അവസാനിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കര്‍ണാടക മുഖ്യമന്ത്രിയായേക്കും എന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വെള്ളിയാഴ്ച നടക്കാനാണ് സാധ്യത. കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല ബെംഗളുരുവിലേക്ക് എത്തും.
