വലിയ വീടുകള്‍ കേരളത്തില്‍: ശരാശരി വലിപ്പത്തില്‍ സംസ്ഥാനം മുന്നില്‍

തിരുവനന്തപുരം | കേരളത്തിൽ 8 വർഷത്തിനിടെ 12 ലക്ഷത്തോളം കുടുംബങ്ങൾ വീടോ ഫ്ളാറ്റോ സ്വന്തമാക്കിയെന്ന് ദേശീയ സാംപിൾ സർവേ ഓർഗനൈസേഷന്റെ സർവേ ഫലം. ഇക്കാലത്ത് രാജ്യത്തുണ്ടായ വീടുകളുടെ ശരാശരി വലുപ്പത്തിൽ സംസ്ഥാനങ്ങളിൽ മുന്നിൽ കേരളമാണ്.

കേരളത്തിൽ ഈ വീടുകളുടെ ശരാശരി വിസ്തീർണം അതായത് 970 ചതുരശ്ര അടിയാണ്. കേരളത്തിൽ ഉണ്ടാക്കിയ വീടുകളിൽ 66.5 ശതമാനവും 645 മുതൽ 1722 ചതുശ്ര അടി വരെ വിസ്തീർണം ഉള്ളതാണ്.

2014 മാർച്ച് 31-ന് ശേഷം വീടോ ഫ്ളാറ്റോ സ്വന്തമാക്കിയവരുടെ വിവര ശേഖരമാണ് ഈ സർവേയുടെ ഒരു ഘടകം. 2020- 21 വരെയുള്ള സ്ഥിതി വിരമാണ് ശേഖരിച്ചത്. പുതുതായി നിർമിച്ചതും വാങ്ങിയതും ഉൾപ്പെടെയാണിത്.

വീടുകളുടെ ശരാശരി വലുപ്പത്തിൽ കേന്ദ്രഭരണ പ്രദേശങ്ങളായ അന്തമാൻ നിക്കോബാറും, ചണ്ഡീഗഢുമാണ് മുന്നിലുള്ളത്. സംസ്ഥാനങ്ങളിൽ കേരളമാണ് മുന്നിൽ. മണിപ്പൂർ (897 ചതുരശ്ര അടി) അരുണാചൽ പ്രദേശ് (805) എന്നിവയാണ് തൊട്ട് പിന്നിൽ.