പോലിസ് കോൺസ്റ്റബിൾ തസ്തിക; കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു

കണ്ണൂർ | പോലിസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നടത്തുവാൻ നിശ്ചയിച്ച കായിക ക്ഷമതാ പരീക്ഷ മാറ്റിവെച്ചു.

ഫെബ്രുവരി 9-ന് കണ്ണൂർ പോലിസ് പരേഡ് ഗ്രൗണ്ടിൽ നടത്തേണ്ട പരീക്ഷയാണ് മാറ്റിയത്. 2024 ഫെബ്രുവരി 13-ലേക്കാണ് പരീക്ഷ പുന:ക്രമീകരിച്ചത്. മറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെ കായിക ക്ഷമതാ പരീക്ഷകൾക്ക് മാറ്റമില്ല.