Latestദേശീയം

ഗോവയിലെ യുവ കോണ്‍ഗ്രസ് നേതാവ് പാമ്പുകടിയേറ്റ് മരിച്ചു

ഗോവയിലെ യുവ കോണ്‍ഗ്രസ് നേതാവും പോണ്ട മണ്ഡലത്തിലെ പാര്‍ട്ടിയുടെ മുഖവുമായിരുന്ന ഡോ. ഡോ. കേതൻ ഭാട്ടികർ (38) പാമ്പുകടിയേറ്റ് അന്തരിച്ചു.

ഗോവ-കർണാടക അതിർത്തിയിലെ കർമല്‍ ഘട്ടില്‍ വെച്ചാണ് ഇദ്ദേഹത്തിന് പാമ്പുകടിയേറ്റത്.

വ്യാഴാഴ്ച രാത്രി കർണാടകയിലെ ദണ്ഡേലി ഗ്രാമത്തിലേക്ക് പോകുന്നതിനിടെ വാഹനം നിർത്തി പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹത്തിന് പാമ്പുകടിയേറ്റത് . ഉടൻ തന്നെ ഗോവയിലെ ധർബന്ദോരയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഫിസിയോതെറാപ്പിസ്റ്റ് കൂടിയാണ് കേതൻ.

പോണ്ട മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്നു കേതൻ. കോടതി ഉത്തരവിനെത്തുടർന്ന് ഈ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള പ്രത്യേക അവധി ഹരജിയിലൂടെ ഹൈക്കോടതി ഉത്തരവിനെതിരെ അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

കേതന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് യൂറി അലേമാവോ അനുശോചിച്ചു. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എന്നും ഓർമ്മിക്കപ്പെടും.